ഇറ്റാലിയൻ ഫുട്ബോളിന്റെ ഭാവി; പെപ് ഗ്വാർഡിയോളയുമായി ചർച്ചകൾ സജീവമാക്കി മാൽദിനിയും ലിയോനാർഡോയും
ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ പെപ് ഗ്വാർഡിയോളയ്ക്ക് വാഗ്ദാനം നൽകിയതായി സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ടീമിന്റെ പുതിയ ടെക്നിക്കൽ ഡയറക്ടർ പാവ്ലോ മാൽദിനിയും സ്പെഷ്യൽ അഡ്വൈസർ ലിയോനാർഡോയും ചേർന്ന് സ്പെയിനിലെത്തി ഗ്വാർഡിയോളയുമായി ചർച്ചകൾ നടത്തിയിരുന്നു.
Advertisement
ഇറ്റാലിയൻ ടീമിന്റെ പരിശീലക സ്ഥാനം ഗ്വാർഡിയോളയ്ക്ക് വാഗ്ദാനം ചെയ്തു.
പണത്തേക്കാളുപരി പദ്ധതികൾക്ക് മുൻഗണന നൽകി ഗ്വാർഡിയോള
മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകനായ ഗ്വാർഡിയോളയുടെ ഉയർന്ന പ്രതിഫലം ഈ കരാറിന് തടസ്സമാകുമെന്ന് ആദ്യം കരുതിയിരുന്നു. എന്നാൽ, ഗ്വാർഡിയോളയുടെ പ്രതിഫലം ഒരു പ്രശ്നമല്ലെന്ന് ഇപ്പോൾ സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Advertisement
ഇക്കാര്യത്തിൽ ഗ്വാർഡിയോള ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും അടുത്ത 24-48 മണിക്കൂറിനുള്ളിൽ വ്യക്തത വരുമെന്നാണ് സൂചന. 2030-ലെ ലോകകപ്പ് ലക്ഷ്യമാക്കി നാല് വർഷത്തെ കർമ്മപദ്ധതിയാണ് ഇവർ ആവിഷ്കരിച്ചിരിക്കുന്നത്. യുവതലമുറയെ വളർത്തിക്കൊണ്ടുവരുന്നതിനാണ് ഇതിൽ മുൻഗണന.
ഇറ്റാലിയൻ ഫുട്ബോൾ രംഗത്ത് ഗ്വാർഡിയോളയ്ക്ക് മുൻപരിചയമുണ്ട്. ബ്രെസിയ, റോമ ടീമുകൾക്കായി അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്. ബ്രെസിയ പരിശീലകനായിരുന്ന കാർലോ മസോണിയുമായി ഗ്വാർഡിയോളയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. പാവ്ലോ മാൽദിനിയുമായി വലിയ സൗഹൃദവും ഗ്വാർഡിയോള പുലർത്തുന്നുണ്ട്. 2009-ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ അത് മാൽദിനിക്ക് സമർപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
Advertisement
ഇറ്റാലിയൻ ഭാഷ നന്നായി സംസാരിക്കുന്ന ഗ്വാർഡിയോള അവധിക്കാലങ്ങളിൽ സ്ഥിരമായി ഇറ്റലി സന്ദർശിക്കാറുണ്ട്. തന്റെ പഴയ സഹതാരങ്ങളോടും പരിശീലകരോടും അദ്ദേഹം അപ്പോഴും സംസാരിക്കാറുണ്ട്.
