AFC ചാമ്പ്യൻസ് ലീഗ് ടു: കുവൈറ്റ് ക്ലബ്ബിനെ തകർത്ത് ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് ഘട്ടത്തിൽ
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു പ്രിലിമിനറി നോക്കൗട്ട് മത്സരത്തിൽ കുവൈറ്റിന്റെ അൽ-അറബിയെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.
ഈസ്റ്റ് ബംഗാളിനായി രോഹിത് ദാനു, ഡേവിഡ് ഹ്മാർ, മുഹമ്മദ് റാഷിദ്, ജയ് ഗുപ്ത എന്നിവരാണ് ഗോളുകൾ നേടിയത്.
നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയാണ് ആതിഥേയരായ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചത്.
ഓഗസ്റ്റ് 18-ന് ക്വാലാലംപൂരിലെ എഎഫ്‌സി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.
Published on Aug 12, 2026
