Football

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ബേൺസിനെ വിഗാൻ ടീമിലെത്തിച്ചു

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഫിൻലി ബേൺസ് ഇനി വിഗാൻ അത്‌ലറ്റിക്കിൽ

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഫിൻലി ബേൺസിനെ വിഗാൻ അത്‌ലറ്റിക് സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് 23-കാരനായ താരം വിഗാനുമായി ഒപ്പുവെച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന താരം, 2021 സെപ്റ്റംബറിൽ വൈകോംബിനെതിരായ ഇഎഫ്എൽ കപ്പ് മത്സരത്തിലാണ് സിറ്റിയുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഇതുമാത്രമാണ് സിറ്റി ജഴ്സിയിൽ താരം കളിച്ച ഏക മത്സരം.

കഴിഞ്ഞ അഞ്ച് സീസണുകളിലായി സ്വാൻസീ, സ്റ്റീവനേജ്, ഹൾ സിറ്റി, റീഡിംഗ് എന്നീ ക്ലബ്ബുകളിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു.


zidane

zidane

Senior Editor and Contributor at FootemAssist.