നൈൽ എൽ അയ്നൗയി ആർബി ലെയ്പ്‌സിഗിലേക്ക്; റോമയുമായുള്ള കരാർ അവസാനിച്ചു
റോമയിൽ നിന്നും മധ്യനിര താരം നൈൽ എൽ അയ്നൗയി ആർബി ലെയ്പ്‌സിഗിലേക്ക് ചേക്കേറി. താരത്തിന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയായതായി റോമ ഔദ്യോഗികമായി അറിയിച്ചു.
“നൈൽ എൽ അയ്നൗയിയെ ആർബി ലെയ്പ്‌സിഗിലേക്ക് കൈമാറാൻ ക്ലബ്ബ് ധാരണയിലെത്തിയെന്ന് എഎസ് റോമ അറിയിക്കുന്നു.
വാങ്ങാനുള്ള ഓപ്ഷനോട് കൂടിയ ലോൺ അടിസ്ഥാനത്തിലാണ് ഈ കൈമാറ്റം.
റോമയ്ക്ക് വേണ്ടി ലീഗ്, കപ്പ് മത്സരങ്ങളിലായി 35 തവണ കളത്തിലിറങ്ങിയ താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
നൈലിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു!”
