എഎഫ്‌സി അണ്ടർ-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം: ഉസ്‌ബെക്കിസ്ഥാനോട് തോറ്റ് ഇന്ത്യ
താഷ്‌കെന്റിലെ ദോസ്ത്ലിക് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി അണ്ടർ-20 ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ഉസ്‌ബെക്കിസ്ഥാൻ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഈ തോൽവിക്ക് ശേഷവും ഗ്രൂപ്പ് ബിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഞായറാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്തതും അവസാനത്തേതുമായ യോഗ്യതാ മത്സരം.
Published on Sep 03, 2026
