പരിക്ക്: സ്പാനിഷ് ടീമിൽ നിന്ന് എറിക് ഗാർസിയ പുറത്ത്
പരിക്ക് കാരണം സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്ന് എറിക് ഗാർസിയ പുറത്തുപോയതായി ടീം മാനേജ്മെന്റ് സ്ഥിരീകരിച്ചു.
വാം-അപ്പിനിടെ പരിക്കേറ്റതിനെത്തുടർന്ന് ബാഴ്‌സലോണ പ്രതിരോധ താരമായ ഗാർസിയക്ക് പരിശീലനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് അദ്ദേഹം തന്റെ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മടങ്ങുകയാണ്.
എറിക് ഗാർസിയക്ക് പകരമായി റോബിൻ ലെ നോർമാൻഡിനെ ടീമിൽ ഉൾപ്പെടുത്തി.
