ഫ്രീ-കിക്കിലൂടെ മനോഹരമായ ഗോൾ; റെക്കോർഡിനരികെ ലയണൽ മെസ്സി
കാലമെത്ര കഴിഞ്ഞാലും ലയണൽ മെസ്സി ഗോളുകൾ നേടുന്ന രീതിയിൽ മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. കൊളംബസ് ക്രൂവും ഇന്റർ മിയാമിയും തമ്മിലുള്ള മത്സരത്തിൽ ഫ്രീ-കിക്കിലൂടെയാണ് മെസ്സി ടീമിനായി സമനില ഗോൾ നേടിയത്.
ഗോൾകീപ്പർ ക്രോസ് പ്രതീക്ഷിച്ചു നിൽക്കെ, തികച്ചും വ്യത്യസ്തമായ പ്ലാനുമായാണ് മെസ്സി പന്തിനെ വലയിലെത്തിച്ചത്. ഈ ഗോളിലൂടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ-kick ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് മെസ്സി. റെക്കോർഡിന് ഇനി വെറും രണ്ട് ഗോളുകൾ കൂടി മതി.
