പ്രീമിയർ ലീഗ് ആരോപണങ്ങളിൽ ഉറച്ചുനിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി; നിലപാട് വ്യക്തമാക്കി ഫെറാൻ സോറിയാനോ
പ്രീമിയർ ലീഗ് ചുമത്തിയ ഭൂരിഭാഗം കുറ്റങ്ങളിലും മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, മറ്റ് ക്ലബ്ബ് എക്സിക്യൂട്ടീവുകൾക്ക് മുന്നിൽ ശക്തമായ നിലപാടുമായി സിറ്റി സിഇഒ ഫെറാൻ സോറിയാനോ രംഗത്ത്. ഇക്കാര്യം ബിബിസി സ്‌പോർട്‌സാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച കോപ്പൻഹേഗനിൽ നടന്ന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ (മുൻപ് ഇസിഎ) ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സോറിയാനോ വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും ഏറെ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരാധകർക്കയച്ച കത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് സോറിയാനോയും ആവർത്തിച്ചത്.
