കോപ്പ സുഡാമെരിക്കാന ഫൈനലിലേക്ക് അടുത്ത് അത്ലറ്റിക്കോ; സെമി ആദ്യ പാദത്തിൽ തകർപ്പൻ ജയം
കോപ്പ സുഡാമെരിക്കാന ഫൈനലിലേക്ക് തുടർച്ചയായ രണ്ടാം വർഷവും യോഗ്യത നേടാൻ അത്ലറ്റിക്കോ ഏറെ അടുത്തെത്തിയിരിക്കുന്നു. ബുധനാഴ്ച (14) നടന്ന സെമിഫൈനൽ ആദ്യ പാദ മത്സരത്തിൽ മോണ്ടെവീഡിയോ സിറ്റി ടോർക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.
അരീന എംആർവിയിൽ നടന്ന മത്സരത്തിൽ റെയ്നിയർ, ബെർണാഡ്, ടിയാഗോ ബോർബാസ് എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ രണ്ടാം പാദം അടുത്ത ബുധനാഴ്ച (21) മോണ്ടെവീഡിയോയിൽ നടക്കും.
മത്സരത്തിലെ ഗോളുകൾ താഴെ കാണാം:
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിലെ തോൽവിയില്ലാത്ത കുതിപ്പ് അത്ലറ്റിക്കോ തുടരുകയാണ്. ഈ സെമിഫൈനലിൽ വിജയിക്കുന്നവർ കൊളംബിയയിലെ ബരാൻക്വില്ലയിൽ നടക്കുന്ന ഫൈനലിൽ ബോക്കാ ജൂനിയേഴ്സിനെയോ വാസ്കോയെയോ നേരിടും.