ചാമ്പ്യൻസ് ലീഗിൽ മിന്നിത്തിളങ്ങി ഉസ്മാൻ ഡെംബെലെ
മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്നാണ് ഉസ്മാൻ ഡെംബെലെയെ ഇപ്പോൾ ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ച രാത്രി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയതോടെ, ചാമ്പ്യൻസ് ലീഗ് തന്റെ വേദിയാണെന്ന് ഡെംബെലെ വീണ്ടും തെളിയിച്ചു.
നിലവിലെ ബാലൺ ഡി ഓർ ജേതാവായ താരം, 2025 ജനുവരി മുതൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പാർക്ക് ഡെ പ്രിൻസസിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന 2024–2025 ലീഗ് ഘട്ട മത്സരത്തിന് ശേഷമാണ് ഈ മികവ് പ്രകടമായത്.
2025 ജനുവരി മുതൽ ചാമ്പ്യൻസ് ലീഗിൽ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടാനും 10 ഗോളുകൾക്ക് വഴിയൊരുക്കാനും ഡെംബെലെയ്ക്ക് സാധിച്ചു.
വെറും 26 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളിൽ നേരിട്ട് പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു.
കൂടുതൽ ശ്രദ്ധേയമായ കാര്യം, കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 2025–2026 സീസണിലെ ചെൽസിക്കെതിരായ പ്രീ-ക്വാർട്ടർ ആദ്യ പാദത്തിന് ശേഷം ഡെംബെലെ 10 ഗോളുകൾ നേടിയിട്ടുണ്ട് എന്നതാണ്.
ചെൽസി (1), ലിവർപൂൾ (2), ബയേൺ മ്യൂണിക്ക് (3), ആഴ്സണൽ (1), ബ്രാറ്റിസ്ലാവ (2), മാഞ്ചസ്റ്റർ സിറ്റി (1) എന്നിങ്ങനെയാണ് താരത്തിന്റെ ഗോൾ നേട്ടം.
മറ്റൊരു ബാലൺ ഡി ഓർ പുരസ്കാരത്തിലേക്കുള്ള പാതയിലാണോ താരം എന്ന ചർച്ചകളും ഇപ്പോൾ സജീവമാണ്.