Football

ഗ്രിംസ്ബി താരം പ്രൂട്ടിയുടെ കാലിന് ഗുരുതര പരിക്ക്; ശസ്ത്രക്രിയ വേണ്ടിവരും

നോർത്താംപ്ടൺ ടൗണിനെതിരായ മത്സരത്തിനിടെ ഗ്രിംസ്ബി ടൗൺ പ്രതിരോധ താരം എഡോൺ പ്രൂട്ടിയുടെ കാലൊടിഞ്ഞു

നോർത്താംപ്ടൺ ടൗണിനെതിരായ മത്സരത്തിനിടെ ഗ്രിംസ്ബി ടൗൺ പ്രതിരോധ താരം എഡോൺ പ്രൂട്ടിയുടെ കാലിന് ഗുരുതരമായ പരിക്കേറ്റു. നോർത്താംപ്ടൺ ടൗണിനെതിരായ മത്സരത്തിനിടയിലാണ് സംഭവം.

61-ാം മിനിറ്റിൽ കോബ്ലേഴ്സ് ഡിഫൻഡർ ജോ വോർമ്ലീറ്റണുമായുള്ള പോരാട്ടത്തിനിടെയാണ് ഇരുപത്തിനാലുകാരനായ പ്രൂട്ടിക്ക് പരിക്കേറ്റത്. ഈ ഫൗളിനെ തുടർന്ന് താരത്തിന് റഫറി ചുവപ്പുകാർഡ് നൽകുകയും ചെയ്തു.

Advertisement

ദീർഘനേരം മത്സരം തടസ്സപ്പെട്ടതിനെ തുടർന്ന് താരത്തെ സ്റ്റ്രെച്ചറിൽ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ഗ്രിംസ്ബി ടൗൺ പരിശീലകൻ ഡേവിഡ് ആർട്ടൽ സ്ഥിരീകരിച്ചു.

ടിബിയ, ഫിബുല എന്നീ അസ്ഥികൾ ഒടിഞ്ഞുവെന്നും ഇത് ഇരട്ട ഒടിവാണെന്നുമാണ് ബിബിസി റേഡിയോ ഹംബർസൈഡിനോട് അദ്ദേഹം വ്യക്തമാക്കിയത്. പ്രൂട്ടി വേഗത്തിൽ സുഖം പ്രാപിക്കുമെന്നും താരം ഉടൻ തന്നെ ഫുട്ബോൾ മൈതാനത്തേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


zidane

zidane

Senior Editor and Contributor at FootemAssist.