Football

അലാവസിനെതിരെ ആറാടി ബാഴ്സ; റഫീഞ്ഞക്കും യമാലിനും ഡബിൾ, വീണ്ടും ഒന്നാമത്

ബാഴ്‌സലോണ: തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം തകർപ്പൻ തിരിച്ചുവരവുമായി സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ലാലിഗയിൽ ഇന്ന് പുലർച്ചെ അലാവസിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾ അടിച്ചാണ് വിജയം സ്വന്തമാക്കിയത്. റഫീഞ്ഞയുടെയും ലമീൻ യമാലിന്റെയും ഇരട്ട ഗോൾ മികവിലാണ് ടീമിന്റെ വിജയം.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോടും എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനോടും തോറ്റതിന്റെ ക്ഷീണം തീർത്താണ് ഹാൻസി ഫ്ലിക്കിന്റെ സംഘം വിജയമാഘോഷിച്ചത്. വിജയത്തോടെ ടീം പോയിന്റ് ടേബിൾ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

മത്സരത്തിൽ പന്തുരുണ്ട് തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ റഫീഞ്ഞ ഫെർമിൻ ലോപസ് നൽകിയ പന്ത് വലയിലെത്തിച്ച് ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ ലോപ്പസും ലക്ഷ്യം കണ്ടു. ഇത്തവണ ലമീൻ യമലാണ് ഗോളിന് വഴിയൊരുക്കിയത്. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലോപസ് – റഫീഞ്ഞ സഖ്യം ടീമിന്റെ മൂന്നാം ഗോളും നേടി. 41-ാം റഫീഞ്ഞയാണ് വലകുലുക്കിയത്.

ഈ ഗോളിന്റെ ഞെട്ടലിലാണ് നിന്ന് അലാവസ്‌ മുക്തരാവും മുമ്പ് യമാലും സ്കോർ ചെയ്തു. 45-ാം മിനിറ്റിൽ ജാവോ കാൻസലോ നൽകിയ പന്ത് സ്വീകരിച്ചായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോൾ നേട്ടം. രണ്ടാം പകുതിയിലും ബാഴ്സ തങ്ങളുടെ ആധിപത്യം തുടർന്നു. 65-ാം ഗബ്രിയേൽ ജീസസിന്റെ അസ്സിസ്റ്റിൽ യമൻ തന്റെ രണ്ടാം ഗോൾ വലയിലെത്തിച്ച് ബാഴ്സയുടെ ലീഡ് വർധിപ്പിച്ചത്.

രണ്ട് മിനിറ്റുകൾക്കപ്പുറം ഒരിക്കൽ കൂടി ബാഴ്സ ഗോളടിച്ചെങ്കിലും വാർ പരിശോധനയിലൂടെ റഫറി അസാധുവാക്കി. 81-ാം ആന്റണി ഗോർഡൻ കറ്റാലൻ ക്ലബ്ബിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ ആറ് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അലാവസ്‌ തിരിച്ചടിച്ചു. മരിയാനോ ഡയസാണ് ടീമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. 

Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

zidane

zidane

Senior Football Editor & Tactical Contributor at FootemAssist.