ഫ്രഞ്ച് ടീം താളം തെറ്റി നിന്നുവെന്ന് സിനദിൻ സിദാൻ
ഫ്രഞ്ച് ദേശീയ ടീം പരിശീലകനായുള്ള തന്റെ ആദ്യ തോൽവിക്ക് പിന്നാലെ ടീം “കൂട്ടത്തോടെ പതറിപ്പോയെന്ന്” സിനദിൻ സിദാൻ പറഞ്ഞു. സാൻ സിറോയിൽ ഇറ്റലിക്കെതിരെയേറ്റ ഈ തോൽവി 1962 ന് ശേഷം ഇറ്റാലിയൻ മണ്ണിൽ ലെസ് ബ്ലൂസ് നേരിടുന്ന ആദ്യ പരാജയമാണ്.
സിദാൻ യുഗത്തിലെ ആദ്യ അന്താരാഷ്ട്ര ഇടവേളയിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും വിജയിച്ച ഫ്രാൻസ്, പുതിയ പരിശീലകന് കീഴിൽ മികച്ച തുടക്കം നിലനിർത്തുമെന്നാണ് കരുതിയത്. ജിയാൻലുയിജി ഡോണറുമ്മയുടെ പിഴവ് മുതലെടുത്ത് മൈക്കിൾ ഒലിസെയിലൂടെ അവർ ലീഡ് നേടി. ഈ ടീമിലെ നിർണായക താരമായി ഒലിസെ വളർന്നു വരികയാണ്.
എന്നിരുന്നാലും, കാര്യങ്ങൾ കൈവിട്ടുപോയി. രണ്ടാം പകുതിയുടെ പകുതിയോടെ സെബാസ്റ്റ്യാനോ എസ്പോസിറ്റോ സമനില പിടിച്ചു. തുടർന്ന് റോബർട്ടോമാൻചീനിയുടെ സംഘത്തിന് ഡേവിഡ് ഫ്രട്ടേസി ലീഡ് സമ്മാനിച്ചു. അതിനുശേഷം ലെസ് ബ്ലൂസ് തളർന്നുപോയി. ഇറ്റലിക്കാർ ഒരു പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ എസ്പോസിറ്റോ ഗോൾ പട്ടിക പൂർത്തിയാക്കിയതോടെ സ്കോർ 3-1 ആയി.
മത്സരത്തിന് ശേഷം, TF1-ന് നൽകിയ അഭിമുഖത്തിൽ സിദാൻ തോൽനിയെക്കുറിച്ച് വിശകലനം ചെയ്തു: “ഞങ്ങൾ ബുദ്ധിമുട്ടിയപ്പോൾ, ഞങ്ങൾ തയാറാക്കിയ ഗെയിം പ്ലാനിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. 0-0 അല്ലെങ്കിൽ 1-0 സ്കോർ നിൽക്കുമ്പോൾ ഞങ്ങൾ അത് ചെയ്തു, എന്നാൽ അവർ ലീഡ് എടുത്ത ഉടൻ തന്നെ ഞങ്ങൾ, പ്രത്യേകിച്ച് പ്രതിരോധത്തിൽ, കൂട്ടത്തോടെ പതറിപ്പോയി. ഞങ്ങൾ ആശങ്കപ്പെടില്ല. ഇത് ഫുട്ബോളിന്റെ ഭാഗമാണ്. ഇത്തരം നിമിഷങ്ങൾ ഇപ്പോൾ വരുന്നതാണ് നല്ലത്. ഇന്നത്തെ രാത്രി ഞങ്ങൾ മോശമായി കളിച്ചു എന്നല്ല, എന്നാൽ മെച്ചപ്പെടുത്താൻ ചില കാര്യങ്ങളുണ്ട്.”