Football News In Malayalam

സിംഗപ്പൂരിനെതിരെ റയാനും എൻഡ്രിക്കും ബ്രസീൽ ആദ്യ ഇലവനിൽ അവസരം

സിംഗപ്പൂരിനെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യൻ രാജ്യമായ സിംഗപ്പൂരിൽ ബ്രസീലിയ സമയം പുലർച്ചെ 7 മണിക്ക് ആരംഭിക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിന്റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു.

ജപ്പാനുമായുള്ള തോൽവിക്ക് പിന്നാലെ, 2026-ലെ ബ്രസീലിന്റെ അവസാന മത്സരത്തിനായി കോച്ച് കാർലോ ആൻസെലോട്ടി ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Advertisement

ലൂക്കാസ് പെരി, വാൻഡേഴ്സൺ, ജോനാഥൻ ജീസസ്, ഗബ്രിയേൽ മഗൽഹെയ്സ്, ഡഗ്ലസ് സാന്റോസ്, ജോവോ ഗോമസ്, ബ്രൂണോ ഗിമാറസ്, റയാൻ, എസ്റ്റെവോ, എൻഡ്രിക്ക്, വിനീ ജൂനിയർ എന്നിവരടങ്ങുന്ന ടീമാണ് കളത്തിലിറങ്ങുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡ് റോളിൽ റയാൻ ഇടംനേടിയതും, സസ്പെൻഷനിലായ റാഫിന്യക്ക് പകരം എൻഡ്രിക്ക് ആദ്യ ഇലവനിൽ എത്തിയതുമാണ് പ്രധാന മാറ്റങ്ങൾ. ബ്രൂണോ ഗിമാറസാണ് ടീമിനെ നയിക്കുന്നത്.

ജപ്പാനെതിരെയുള്ള മത്സരത്തിൽ റെക്കാർഡ് ലഭിച്ച കോച്ച് കാർലോ ആൻസെലോട്ടിയും മത്സരത്തിൽ ഡഗ്ഔട്ടിലുണ്ടാവില്ല. അദ്ദേഹത്തിന്റെ സഹായിയാകും ബ്രസീൽ ടീമിന്റെ ചുമതല വഹിക്കുന്നത്.


zidane

zidane

Senior Editor and Contributor at FootemAssist.