ലൂക്കാസ് ഡിഗ്നെയെ സ്വന്തമാക്കാൻ പിഎസ്‌ജി നീക്കം; ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ട്
ആസ്റ്റൺ വില്ലയുടെ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡിഗ്നെയെ (32) സ്വന്തമാക്കാൻ പിഎസ്‌ജി താല്പര്യം പ്രകടിപ്പിച്ചതായി ഡെയ്ലി മെയിൽ സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഈ ഇടമാറ്റത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ക്ലബ്ബുകൾ ആരംഭിച്ചതായാണ് വിവരം.
2028 വരെ ആസ്റ്റൺ വില്ലയുമായി കരാറുള്ള ലൂക്കാസ് ഡിഗ്നെയെ ടീമിലെത്തിക്കുന്നത് നുനോ മെൻഡസിന് (24) മികച്ചൊരു ബദൽ ആവുമെന്നാണ് പിഎസ്‌ജിയുടെ വിലയിരുത്തൽ. ഏകദേശം 10 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ഉള്ള താരത്തെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നത് പിഎസ്‌ജിക്ക് നേട്ടമാകും.
താരം പാരീസിലേക്ക് മടങ്ങുകയാണെങ്കിൽ, അത് അദ്ദേഹത്തിന് പഴയ തട്ടകത്തിലേക്കുള്ള മടങ്ങി വരവാകും. 2013 മുതൽ 2016 വരെ പിഎസ്‌ജിക്കായി 44 മത്സരങ്ങളിൽ ഡിഗ്നെ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് സീസണുകളായി ആസ്റ്റൺ വില്ലയിൽ ഉനായ് എമെറിയുടെ ടീമിലെ നിർണ്ണായക സാന്നിധ്യമാണ് ഡിഗ്നെ. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ല യൂറോപ്പ ലീഗ് കിരീടം നേടിയപ്പോൾ അതിൽ പ്രധാന പങ്കുവഹിക്കാനും താരത്തിന് സാധിച്ചു.
2025-26 സീസണിൽ ഇയാൻ മാറ്റ്‌സനുമായുള്ള (24) മത്സരത്തിനിടയിലും ആകെ 44 മത്സരങ്ങളിൽ ഡിഗ്നെ കളത്തിലിറങ്ങി. ഈ മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
