റോഡ്രി ബാഴ്‌സലോണയിലേക്ക്; റയൽ മാഡ്രിഡിനെ തീരുമാനം അറിയിച്ചു
ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിയുടെ ഭാവി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ ഇതിനൊരു തീരുമാനമായിരിക്കുകയാണ്.
പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊയുടെ റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ മാഞ്ചസ്റ്റർ സിറ്റി താരമായ റോഡ്രി തന്റെ തീരുമാനം എടുത്തുകഴിഞ്ഞതായി അദ്ദേഹത്തിന്റെ ഏജന്റ് ‘എൽ ലാഗ്വേറോ’യോട് സ്ഥിരീകരിച്ചു.
“മാഡ്രിഡിനോടുള്ള ബഹുമാനം മുൻനിർത്തി, അവർ മാന്യമായി പെരുമാറിയതുകൊണ്ട് തന്നെ, താൻ ബാഴ്‌സലോണയിൽ ചേരാനാണ് തീരുമാനിച്ചതെന്ന് റോഡ്രി അവരെ അറിയിച്ചു,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്രെങ്കി ഡി ജോങ്ങിന്റെ നിലവിലെ ആരോഗ്യസ്ഥിതിയും അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന സാഹചര്യവും കണക്കിലെടുത്താണ് അവസാന നിമിഷം ബാഴ്‌സലോണ റോഡ്രിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയത്.
