ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ഒന്നര മാസക്കാലമായി കായികപ്രേമികളിൽ ആവേശത്തിരയിളക്കിയ ‘എച്ച്.എം.ആർ – മാഡ്രിഡ് സോക്കർ 2026’ ഫുട്ബാൾ ടൂർണമെന്റിന് ഉജ്ജ്വല സമാപനം. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി ടീമും അണ്ടർ-16 വിഭാഗത്തിൽ ഫോക്കോ സോക്കർ അക്കാദമി ടീമും ചാമ്പ്യന്മാരായി.
എച്ച്.എം.ആർ – മാഡ്രിഡ് സോക്കർ 2026 അണ്ടർ-16 വിഭാഗത്തിൽ ജേതാക്കളായ ഫോക്കോ സോക്കർ അക്കാദമി ടീം
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (ഡിഫ) സഹകരണത്തോടെ ദമ്മാം മാഡ്രിഡ് എഫ്.സിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സീനിയർ വിഭാഗം ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്.സി ദമ്മാമിനെ കീഴടക്കിയാണ് ബദർ എഫ്.സി കിരീടത്തിൽ മുത്തമിട്ടത്. അണ്ടർ-16 വിഭാഗം കലാശക്കളിയിൽ ഗ്രാസ് റൂട്ട് അക്കാദമിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫോക്കോ സോക്കർ അക്കാദമി ചാമ്പ്യന്മാരായത്.
ടൂർണമെന്റിലെ വ്യക്തിഗത അവാർഡുകൾ സീനിയർ വിഭാഗത്തിൽ : പ്ലെയർ ഓഫ് ദി മാച്ച്: ഷെഫിൻ (ബദർ എഫ്.സി), മികച്ച താരം: ഷെഫിൻ (ബദർ എഫ്.സി), ടോപ് സ്കോറർ ഷിഫിൻ (കോർണിഷ് സോക്കർ ക്ലബ്ബ്), മികച്ച ഗോൾകീപ്പർ: സാഹിർ (എഫ്.സി ദമ്മാം), മികച്ച ഡിഫെൻഡർ: ജംഷീർ മാനു (ക്യാപ്റ്റൻ, എഫ്.സി ദമ്മാം) എന്നിവരെയും അണ്ടർ-16 വിഭാഗത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അക്രം സിദ്ധീഖി (ഫോക്കോ അക്കാദമി), മികച്ച താരം: ഹിഷാം അൻഷിദ് (ക്യാപ്റ്റൻ, ഫോക്കോ), മികച്ച ഡിഫെൻഡർ: മുഹമ്മദ് ഫാദിൽ (ഫോക്കോ അക്കാദമി), മികച്ച ഗോൾകീപ്പർ: അനിരുദ്ദ് (ഗ്രാസ് റൂട്ട് അക്കാദമി)-എന്നിവരെയും തെരഞ്ഞെടുത്തു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം മുഖ്യ അതിഥിയായ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും ടൂർണമെന്റ് ടൈറ്റിൽ സ്പോൺസറായ എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, പ്രതിനിധി അജ്മൽ മണ്ണാർക്കാട്, ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ഹാരിസ് (എ.ആർ എഞ്ചിനീയറിങ്), മഹറൂഫ് (നഹ്ല അൽ വാദി), റോയ്സൻ കൊക്കാടൻ (ജയ് മസാല), ഷമീർ (ടീ ടൈം), അഫ്സൽ (സെറ്റെക്സ്), നാസർ (ഗ്ലോബ് ലോജിസ്റ്റിക്സ്), സൽമ ശറഫുദ്ധീൻ (ബ്രില്യന്റ് ഇന്റർ നാഷനൽ സ്കൂൾ), എന്നിവർ ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഒ. പി ഹബീബ്, അബ്ദുസ്സലാം ജാംജൂം, സാദിക്ക് എറണാകുളം, നാസർ കൊണ്ടോട്ടി, ഡിഫ ഭാരവാഹികളായ സക്കീർ വള്ളക്കടവ്, ഷംസു മാനു, റിയാസ് പറളി, റാസിഖ് വള്ളിക്കുന്ന്, അൻവർ അനസ് മാള തുടങ്ങിയവർ സംബന്ധിച്ചു.
ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അദ്നാൻ വെള്ളേരിക്കൽ, അനസ് കൊടുവള്ളി, കരീം വേങ്ങര, റിയാസ് മമ്പാട്, അമീൻ കണ്ണൂർ, ജാബിർ വള്ളിക്കുന്ന്, ഹസ്സൻ മങ്കര, നൗഫൽ, അഷ്റഫ് ഓമശ്ശേരി, മുനീർ താനാളൂർ, സമദ് മേലാറ്റൂർ തുടങ്ങിയവർ മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി.
Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.