Football

ഗോളടി മറന്ന് ബ്ലാസ്റ്റേഴ്സ്; ​ലൂണ പെനാൽറ്റി പാഴാക്കി, ചെന്നൈയിനെതിരെ സമനില | ISL: Kerala Blasters forget to score, draw with Chennaiyin after Luna misses penalty

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളടിയും ജയവും മറന്ന് കേരള ബ്ലാസ്റ്റേഴ്സ്. ​സീസണിലെ നാലാം മത്സരത്തിൽ ചെന്നൈയിൽ വെള്ളകുപ്പായത്തിലിറങ്ങിയ മഞ്ഞപ്പട ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സീസണിൽ ടീമിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്.

എതിരാളിയെ അവരുടെ തട്ടകത്തിൽ മികച്ച മുന്നേറ്റങ്ങളുമായി വിറപ്പിക്കാനായെങ്കിലും വിജയത്തിനാവശ്യമായ ഗോൾ നേടാൻ അഡ്രിയാൻ ലൂണക്കും സംഘത്തിനുമായില്ല. കളിയുടെ 51ാം മിനിറ്റിൽ വിജയം തളികയിലെന്നപോലെ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിയില്ല. ലൂണയുടെ കിക്ക് പോസ്റ്റിൽ കുരുങ്ങി വഴിതെറ്റി. അതേസമയം, ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന്റെ മാസ്മരിക പ്രകടനം ബ്ലാസ്റ്റേഴ്സിന് സ്വന്തം വല സുരക്ഷിതമാക്കാനായി.

മലയാളി താരം മുഹമ്മദ് സനാൻ, സ്ട്രൈക്കർ ആന്ദ്രെ ഗ്രീൻ, കൊസോവിച് എന്നിവരുൾപ്പെടെ ടീം നന്നായി പോരാടിയെങ്കിലും വിജയിക്കാനുള്ള ത്രെഡ് ആഷ്ലി വെസ്റ്റ്‍വുഡ് ഇനിയും നൽകണം. ചെന്നൈയിന്റെ ഫ്രഞ്ച് താരം മാദിഹ് തലാലും, റാമോൺ ടൻഗ്യൂവും നടത്തിയ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സ് ഡിഫൻസിനും ഗോളി അമരീന്ദറിനുമായി. ബോക്സിനുള്ളിൽ നാല് ഉശിരൻ സേവ് ഉൾപ്പെടെ അമരിന്ദറിന്റെ രക്ഷാപ്രവർത്തനവും ബ്ലാസ്റ്റേഴ്സിന് നിർണായകമായി. ​നാല് കളിയിൽ അഞ്ച് പോയന്റുമായി ആറാമതാണ് ബ്ലാസ്​റ്റേഴ്സ്.


Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

zidane

zidane

Senior Football Editor & Tactical Contributor at FootemAssist.