Indian Football

പുതിയ സീസണിന് മുന്നോടിയായി 11 താരങ്ങളെ ഒഴിവാക്കി ചെന്നൈയിൻ എഫ്സി

ചെന്നൈയിൻ എഫ്‌സി 11 താരങ്ങളെ ഒഴിവാക്കി

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് മുന്നോടിയായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കിയതായി ചെന്നൈയിൻ എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

“Nandri. (നന്ദി). നിങ്ങളുടെ എല്ലാ സംഭാവനകൾക്കും നന്ദി. നിങ്ങളുടെ ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു!” എന്ന് ക്ലബ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

മന്ദർ റാവു ദേശായി, ആൽബർട്ടോ നൊഗുവേര, ഗുർകിരത്ത് സിംഗ്, എൽസിഞ്ഞോ, ജിതേന്ദ്ര സിംഗ്, മുഹമ്മദ് അലി ബെമാമർ, ഇമ്രാൻ ഖാൻ, ഇന്നിഗോ മാർട്ടിൻ, ഡാനിയൽ ചിമ ചുക്വു, ലാൽദിൻലിയാന റെയ്ത്‌ലി, എഡ്വാർഡോ കൗ എന്നിവരുമായുള്ള കരാർ ക്ലബ് പുതുക്കിയില്ല.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ ചെന്നൈ ആസ്ഥാനമായുള്ള ഈ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ലീഗിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് കഷ്ടിച്ചാണ് ടീം രക്ഷപ്പെട്ടത്.

Published on Jul 14, 2026


zidane

zidane

Senior Editor and Contributor at FootemAssist.