Football News In Malayalam

കാലിനേറ്റ ലിഗമെന്റ് പരിക്ക്: ബയേൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ മാസങ്ങൾ പുറത്തിരുന്നേക്കും

ബയേൺ മ്യൂണിക്ക് താരം ഹാരി കെയ്‌സിന് പരിക്കേറ്റു; മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

ഹാരി കെയ്ൻ അടുത്ത കാലയളവിൽ കളിക്കളത്തിൽ ഉണ്ടാകില്ല. തന്റെ ഇടത് കണങ്കാലിന് ലിഗമെന്റ് പരിക്കേറ്റതായി ബയേൺ മ്യൂണിക്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തി നേടാൻ താരത്തിന് മാസങ്ങൾ വേണ്ടിവരുമെന്നും നിരവധി മത്സരങ്ങൾ നഷ്ടപ്പെടുമെന്നും ക്ലബ് അറിയിച്ചു.

വെള്ളിയാഴ്ച എഫ്.സി കൊളോണുമായുള്ള ബയേണിന്റെ ഹോം മത്സരത്തിന്റെ തുടക്കത്തിലാണ് ഹാരി കെയ്‌ന്റെ ഇടത് കണങ്കാലിലെ സിൻഡെസ്മോസിസ് ലിഗമെന്റിന് പരിക്കേറ്റത്. 1-1 സമനിലയിൽ കലാശിച്ച മത്സരത്തിന്റെ 20-ാം മിനിറ്റിൽ താരത്തിന് കളം വിടേണ്ടി വന്നു. എങ്കിലും സ്വന്തം കാലിൽ നടന്നുതന്നെയാണ് താരം കളിക്കളം വിട്ടത്.

കെയ്‌ന് പരിക്കേറ്റതിനു ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിൽ ലിഗമെന്റ് കീറിയതായി ക്ലബ് സ്ഥിരീകരിച്ചു.


zidane

zidane

Senior Editor and Contributor at FootemAssist.