ലോകകപ്പ്: ആഫ്രിക്കൻ ടീമുകളെ വേട്ടയാടിയ സമാനമായ തോൽവികൾ ആരാധകരിൽ അമ്പരപ്പുണ്ടാക്കുന്നു
ലോകകപ്പ് ഫുട്ബോളിലെ ശ്രദ്ധേയമായ ഒരു കണക്കികാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരെ അമ്പരപ്പിക്കുന്നത്.
യൂറോപ്യൻ ടീമുകൾക്കെതിരായ മത്സരങ്ങളിൽ 86-ാം മിനിറ്റിന് ശേഷം നിർണായക ഗോളുകൾ വഴങ്ങിയതോടെയാണ് ഐവറി കോസ്റ്റ്, ഡിആർ കോംഗോ, സെനഗൽ എന്നീ ടീമുകളുടെ നോക്കൗട്ട് സ്വപ്നങ്ങൾ തകർന്നത്. മൂന്ന് വ്യത്യസ്ത മത്സരങ്ങളിലായി നടന്ന ഈ സംഭവം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഈ വിചിത്രമായ സാഹചര്യം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചു. ആഫ്രിക്കൻ ടീമുകൾക്ക് നേരെ വിധി ഇത്ര ക്രൂരമായി തിരിഞ്ഞതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നവരാണ് പലരും. ഇതിനെ പലരും “അവിശ്വസനീയമായ യാദൃശ്ചികത” എന്നാണ് വിശേഷിപ്പിക്കുന്നത്.
ഐവറി കോസ്റ്റ്, ഡിആർ കോംഗോ, സെനഗൽ എന്നീ ടീമുകൾക്ക് വളരെ ചെറിയ വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പൊരുതിനിന്ന ശേഷം അവസാന നിമിഷം ഉണ്ടായ അപ്രതീക്ഷിത മാറ്റം ഈ ടീമുകളെ വലിയ നിരാശയിലാക്കി.
ഫുട്ബോളിൽ ഇത്തരം കഥകൾ അപൂർവ്വമാണ്. ചെറിയ നിമിഷങ്ങൾ വലിയ മുറിവുകൾ സമ്മാനിക്കാറുണ്ട്. ആഫ്രിക്കൻ ഫുട്ബോൾ ആരാധകർക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത മൂന്ന് കയ്പേറിയ അനുഭവങ്ങളാണ് ഈ ലോകകപ്പ് സമ്മാനിച്ചത്.
