Football News In Malayalam

ബാഴ്‌സലോണ ക്യാപ്റ്റൻ ടെർ സ്റ്റഗനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി അയാക്‌സ്

ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ അയാക്സിലേക്ക്; ലോൺ കരാർ പ്രഖ്യാപിച്ചു

നീണ്ട ആഴ്ചകളുടെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ശേഷം, എഫ്‌സി ബാഴ്‌സലോണ നായകൻ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗനെ ഒരു സീസൺ ലോൺ കരാറിൽ അയാക്സ് സ്വന്തമാക്കി. എഫ്‌സി ബാഴ്‌സലോണയിൽ നിന്നാണ് താരം അയാക്സിലേക്ക് എത്തുന്നത്.

“എഫ്‌സി ബാഴ്‌സലോണയുമായും മാർക്ക് ടെർ സ്റ്റീഗനുമായും അയാക്സ് ധാരണയിലെത്തിയിട്ടുണ്ട്. 34 വയസ്സുള്ള ഈ ഗോൾകീപ്പർ സ്പാനിഷ് ക്ലബ്ബിൽ നിന്ന് ഒരു സീസൺ ലോൺ അടിസ്ഥാനത്തിലാണ് ടീമിലെത്തുന്നത്,” അയാക്സ് പ്രസ്താവനയിൽ വ്യക്തമാക്കി.

തങ്ങളുടെ വെറ്ററൻ ഗോൾകീപ്പർ ലോണിൽ ക്ലബ്ബ് വിടുന്ന കാര്യം ബാഴ്‌സലോണയും സ്ഥിരീകരിച്ചു.


zidane

zidane

Senior Editor and Contributor at FootemAssist.