എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു: എഫ്‌സി ഗോവ പുറത്ത്
തുർക്ക്മെനിസ്ഥാൻ ക്ലബ്ബായ എഫ്‌കെ അർക്കാദാഗിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ എഫ്‌സി ഗോവയ്ക്ക് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള പ്രവേശനം നഷ്ടമായി. ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോവ പരാജയപ്പെട്ടത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞെങ്കിലും, രണ്ടാം പകുതിയിലാണ് എഫ്‌സി ഗോവ മൂന്ന് ഗോളുകളും വഴങ്ങിയത്. അർക്കാദാഗ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
അതേസമയം, മറ്റൊരു ഇന്ത്യൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കുവൈറ്റ് ക്ലബ്ബായ അൽ-അറബിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഈസ്റ്റ് ബംഗാൾ ഈ നേട്ടം സ്വന്തമാക്കിയത്.
Published on Aug 12, 2026
