Indian Football

ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി ജംഷഡ്‌പൂർ എഫ്‌സി

ഡ്യൂറൻഡ് കപ്പ്: ഇന്ത്യൻ എയർ ഫോഴ്സിനെ തകർത്ത് ജംഷഡ്‌പൂർ എഫ്‌സി; ക്വാർട്ടർ സാധ്യത സജീവം

ഡ്യൂറൻഡ് കപ്പ് 2026 ഫുട്ബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ജംഷഡ്‌പൂർ എഫ്‌സി. വ്യാഴാഴ്ച ബിർസ മുണ്ട ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെതിരെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജംഷഡ്‌പൂർ വിജയിച്ചത്.

പകരക്കാരനായി ഇറങ്ങിയ യുവതാരം ലോംസാങ്‌സുല മത്സരത്തിൽ ഹാട്രിക് നേടി തിളങ്ങി. വിങ്ങർ അമൻ സി.കെ മികച്ച രീതിയിൽ പന്തുകൾ നൽകി മത്സരത്തിൽ നിർണായക പങ്കുവഹിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം, രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഈസ്റ്റ് ബംഗാളിന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് ജംഷഡ്‌പൂർ ഉയർന്നു.

ഇന്ന് നടക്കുന്ന ഷില്ലോങ് ലജോങ് – ലാങ്‌സിങ് മത്സരഫലം ജംഷഡ്‌പൂരിന്റെ ടൂർണമെന്റിലെ ഭാവിയെ നിർണ്ണയിക്കും. ലജോങ് സമനില വഴങ്ങുകയോ വിജയിക്കുകയോ ചെയ്താൽ ജംഷഡ്‌പൂർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

അതേസമയം, നിലവിൽ നാല് പോയിന്റുള്ള ലാങ്‌സിങ് വിജയിക്കുകയാണെങ്കിൽ അവർ ക്വാർട്ടർ ഫൈനലിൽ ഇടംപിടിക്കും.

Published on Aug 13, 2026


zidane

zidane

Senior Editor and Contributor at FootemAssist.