ബ്രൈറ്റൺ പ്രതിരോധതാരം ജോയൽ വെൽറ്റ്‌മാൻ വെസ്റ്റ് ഹാമിലേക്ക്; ട്രാൻസ്ഫർ നടപടികൾ അന്തിമഘട്ടത്തിൽ
ബ്രൈറ്റൺ മുൻ പ്രതിരോധതാരം ജോയൽ വെൽറ്റ്‌മാൻ വെസ്റ്റ് ഹാമിലേക്ക് ചേക്കേറുന്നു. ബ്രൈറ്റൺ വിട്ട 34-കാരനായ താരം ഇനി ചാമ്പ്യൻഷിപ്പിൽ കളിക്കും.
ബ്രൈറ്റണിൽ ആറ് സീസണുകൾ പൂർത്തിയാക്കിയ പരിചയസമ്പന്നനായ വെൽറ്റ്‌മാൻ, കഴിഞ്ഞ സീസണിൽ ടീം യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടിയതിൽ നിർണായക പങ്കുവഹിച്ചു. ക്ലബ്ബുമായുള്ള കരാർ നീട്ടാൻ അവസരമുണ്ടായിരുന്നെങ്കിലും, പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ മുൻ ഡച്ച് അന്താരാഷ്ട്ര താരം തീരുമാനിക്കുകയായിരുന്നു.
പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട വെസ്റ്റ് ഹാം യുണൈറ്റഡിലാണ് താരം പുതിയ ദൗത്യം ആരംഭിക്കുന്നത്.
കരാർ കാലാവധി അവസാനിച്ച ശേഷം, തന്റെ പഴയ ക്ലബ്ബായ അയാക്സിൽ വെൽറ്റ്‌മാൻ പരിശീലനം തുടർന്നിരുന്നു. ഫ്രഞ്ച് ക്ലബ്ബായ സ്ട്രാസ്‌ബൗർഗ്, ബ്രസീലിയൻ ക്ലബ്ബ് ബോട്ടാഫോഗോ എന്നിവയിൽ നിന്ന് വെൽറ്റ്‌മാന് ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്.
വോട്ട്ബാൽ ഇന്റർനാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം, കരാർ നടപടികൾ പൂർണ്ണമായിട്ടില്ലെങ്കിലും വൈദ്യപരിശോധന വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. അതിനാൽ, വൈകാതെ തന്നെ വെസ്റ്റ് ഹാം താരത്തെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
