Football

ബലോൺ ഡി ഓർ ലക്ഷ്യം; ഗോൾവേട്ട തുടർന്ന് ഹാരി കെയ്ൻ

ബാലൺ ഡി ഓർ പുരസ്കാരത്തിന് മുന്നോടിയായി ഗോൾവേട്ട തുടർന്ന് ഹാരി കെയ്ൻ

തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓർ പുരസ്കാരം നേടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഗോൾ നേടുന്ന തിരക്കിലാണ് ബയേൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ആഴ്‌സണലിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. ആഴ്‌സണൽ താരം ടിംബർ പന്തിൽ കൈകൊണ്ട് സ്പർശിച്ചതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി 61-ാം മിനിറ്റിൽ കെയ്ൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഈ ഗോളിലൂടെ ചാമ്പ്യൻസ് ലീഗിൽ അപൂർവ്വമായൊരു നേട്ടം കൂടി താരം സ്വന്തമാക്കി. തുടർച്ചയായി പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടാൻ ഇംഗ്ലീഷ് താരത്തിനായി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തുടർച്ചയായി കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടിയിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്. 11 മത്സരങ്ങളിലാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.


zidane

zidane

Senior Editor and Contributor at FootemAssist.