Football News In Malayalam

ആഴ്‌സണൽ താരം കഫാജിയെ സ്വന്തമാക്കി ലണ്ടൻ സിറ്റി ലയണസസ്

ആഴ്‌സണൽ ഫോർവേഡ് റോസ കഫാജി ലണ്ടൻ സിറ്റി ലയണസ്സിലേക്ക്

ആഴ്‌സണലിന്റെ ഫോർവേഡ് താരമായ റോസ കഫാജിയെ ലണ്ടൻ സിറ്റി ലയണസ്സസ് ടീമിലെത്തിച്ചു. സ്ഥിരമായ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വെളിപ്പെടുത്താത്ത തുകയ്ക്കാണ് ലണ്ടൻ സിറ്റി ലയണസ്സസ് ഈ താരത്തെ സ്വന്തമാക്കിയത്. മൂന്ന് വർഷത്തേക്കുള്ള കരാറിലാണ് കഫാജി ഒപ്പുവെച്ചിരിക്കുന്നത്.

23 വയസ്സുള്ള കഫാജി 2024 വേനൽക്കാലത്താണ് സ്വീഡിഷ് ക്ലബ്ബായ ബി.കെ ഹെക്കനിൽ നിന്ന് ആഴ്‌സണലിൽ ചേരുന്നത്. ആഴ്‌സണലിനായി 19 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം ഒരു ഗോൾ നേടിയിട്ടുണ്ട്. 2024/2025 സീസണിൽ ആഴ്‌സണലിനൊപ്പം യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടവും താരം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന് വേണ്ടി കളിച്ച കഫാജി അഡോബ് വനിതാ എഫ്.എ കപ്പ് ഫൈനൽ വരെ ടീമിനൊപ്പം എത്തിയിരുന്നു.

അന്താരാഷ്ട്ര തലത്തിൽ സ്വീഡന് വേണ്ടി 18 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കഫാജി മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

ലണ്ടൻ സിറ്റി ലയണസ്സിൽ ചേർന്നതിനെക്കുറിച്ച് കഫാജി പ്രതികരിച്ചത് ഇങ്ങനെ: “ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറാൻ വലിയ ലക്ഷ്യങ്ങളുള്ള ഒരു ക്ലബ്ബാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ലക്ഷ്യത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു സ്വതന്ത്ര ക്ലബ്ബ് കൂടിയാണ് എന്നത് ഏറെ ആവേശകരമായ കാര്യമാണ്.”

“പഴയ സഹതാരങ്ങളെ വീണ്ടും കാണാൻ കഴിയുന്നത് സന്തോഷകരമാണ്. ഫ്രേയയെ (ഗോഡ്‌ഫ്രെ) കുറച്ചുകാലമായി കണ്ടിട്ട്, ഞാൻ അവളെ മിസ് ചെയ്തിരുന്നു. കോസെ (അസ്‌ലാനി) വളരെ കരുതലുള്ള വ്യക്തിയാണ്, അതുകൊണ്ട് തന്നെ പുതിയ ക്ലബ്ബിലേക്കുള്ള എന്റെ വരവ് അവർ കൂടുതൽ എളുപ്പമാക്കും,” കഫാജി കൂട്ടിച്ചേർത്തു.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലണ്ടൻ സിറ്റി ലയണസ്സസ് നടത്തുന്ന ഏഴാമത്തെ സൈനിംഗാണ് കഫാജി.


zidane

zidane

Senior Editor and Contributor at FootemAssist.