ലയണൽ മെസ്സിയുടെ നൂറാം ഗോൾ: ഇന്റർ മിയാമിക്ക് തകർപ്പൻ തുടക്കം
ക്യാംപിയോൺസ് കപ്പ് കിരീടത്തിനായുള്ള പോരാട്ടത്തിൽ ക്രൂസ് അസുലിനെതിരെ ഇന്റർ മിയാമിക്ക് ലീഡ് നൽകി ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മിയാമിക്കായി മെസ്സി നിർണായക ഗോൾ നേടി.
അർജന്റീനൻ മുന്നേറ്റനിര താരമായ മെസ്സി ഹെഡറിലൂടെയാണ് ഗോൾവല കുലുക്കിയത്. ക്രൂസ് അസുൽ ഗോൾകീപ്പർ കെവിൻ മിയറിന് പന്ത് തടയാൻ ഒരവസരവും നൽകാതെയായിരുന്നു മെസ്സിയുടെ മിന്നൽ നീക്കം.
ഈ ഗോൾ നേട്ടത്തോടെ എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി നൂറ് ഗോളുകൾ പൂർത്തിയാക്കാനും ലയണൽ മെസ്സിക്ക് സാധിച്ചു.
