മോഹൻ ബഗാനിൽ വൻ അഴിച്ചുപണി; കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കി റിസർവ് ടീം
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം മോഹൻ ബഗാനിൽ നിർണായകമായ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പരിശീലകൻ ജോസ് മൊളീന ക്ലബ് വിട്ടിരുന്നു. തുടർന്ന് പനയോട്ടിസ് ദിൽമ്പെരിസിനെ പുതിയ പരിശീലകനായി നിയമിച്ചു.
അതേസമയം, മാനേജർ ബാസ്തബ് റോയിയുടെ കീഴിലുള്ള ക്ലബ്ബിന്റെ റിസർവ് ടീം മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നത്. ഈ സീസണിലെ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കിയാണ് ടീം കരുത്ത് തെളിയിച്ചത്.
എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബഗാൻ ഈ കിരീടം നേടുന്നത്. ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ പിന്തള്ളിയാണ് ടീം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
