Football News In Malayalam

പീറ്റയുടെ ആവശ്യം തള്ളി; ഒസി നീസ് ക്ലബ്ബ് ഗരുഡൻ മാസ്കറ്റ് മേഫിയെ നിലനിർത്തും

ഒജിസി നീസിന്റെ കഴുകൻ മേഫിയെ മാറ്റണമെന്ന ആവശ്യം തള്ളി ക്ലബ്ബ് പ്രസിഡന്റ്

അലയൻ്റ് റിവിയേര സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ ഭാഗമായി ഗാലറിയിൽ നിന്ന് താഴെയുള്ള ഫാൽക്കണറിലേക്കുള്ള മേഫിയുടെ പറക്കൽ പതിവുള്ള ഒന്നാണ്. ഒജിസി നീസിന്റെയും മൊത്തത്തിൽ അസൂർ നഗരത്തിന്റെയും പ്രതീകമായ മേഫി എന്ന കഴുകൻ, ശനിയാഴ്ച പാരീസ് സെന്റ് ജെർമെയ്നെതിരായ മത്സരത്തിന് മുന്നോടായി ഈ ആഴ്ച വിവാദങ്ങളുടെ കേന്ദ്രമായി മാറി.

മത്സരത്തിന് മുന്നേ മേഫിയെ പറത്തിവിടുന്ന പതിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) ഈ ആഴ്ച ആദ്യം രംഗത്തെത്തിയിരുന്നു. കഴുകനെ ഒരു സങ്കുതത്തിലേക്ക് മാറ്റണമെന്നും ലീഗ് 1 ക്ലബ്ബ് ഇതിന് പകരമായി ഒരു സാങ്കൽപ്പിക മാസ്കറ്റിനെ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നീസ് അതിവേഗമാണ് ഇതിന് മറുപടി നൽകിയത്. മൃഗത്തിന്റെ ക്ഷേമത്തിനായുള്ള ഉത്തരവാദിത്തപരവും ആദരവുള്ളതുമായ പ്രക്രിയയുമായി ഈ പാരമ്പര്യം തികച്ചും പൊരുത്തപ്പെടുന്നതാണെന്ന് വ്യക്തമാക്കി ക്ലബ്ബ് പ്രസിഡന്റ് മോറിസ് കോഹൻ ഈ ആവശ്യം തള്ളി. പെറ്റയ്ക്കുള്ള മറുപടിയിൽ, മേഫിക്കൊപ്പം പ്രൊഫഷണൽ ഫാൽക്കണർ ഉണ്ടാകാറുണ്ടെന്നും വർഷത്തിൽ ഏകദേശം 20 തവണ മാത്രമാണ് (യൂറോപ്യൻ മത്സരങ്ങൾ, കപ്പ് മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഹോം മത്സരങ്ങളും ലീഗ് 1 ലെ 17 ഹോം മത്സരങ്ങളും) ഈ പാരമ്പര്യം നടപ്പിലാക്കുന്നതെന്നും കോഹൻ വ്യക്തമാക്കി.

GFFN | Luke Entwistle


zidane

zidane

Senior Editor and Contributor at FootemAssist.