Football News In Malayalam

പൗലോ ഡിബാല റോമയുമായി പുതിയ കരാറിൽ ഒപ്പിട്ടു

പൗലോ ഡിബാല റോമയിൽ തന്നെ തുടരും; കരാർ ഒപ്പിട്ടു

ആരാധകർ കാത്തിരുന്ന വാർത്ത പുറത്ത്; അർജന്റീനൻ താരം പൗലോ ഡിബാല ഇറ്റാലിയൻ ക്ലബ്ബായ റോമയിൽ തന്നെ തുടരും.

മാറ്റിയോ മൊറെറ്റോ, ഫാബ്രിസിയോ റൊമാനോ എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ താരം ക്ലബ്ബുമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു.

റോമയും ഡിബാലയുടെ പ്രതിനിധികളും തമ്മിൽ ആഴ്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് താരം ഇറ്റാലിയൻ തലസ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.

ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. വരും മണിക്കൂറുകളിൽ തന്നെ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


zidane

zidane

Senior Editor and Contributor at FootemAssist.