Close Menu
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson

ഒക്ടോബർ 28, 2026

ഗണ്ണേഴ്സിന് കണ്ണീർ മടക്കം; ചരിത്രത്തിലെ വലിയ അട്ടിമറിയിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റ് പുറത്ത് | Historic Upset: Fourth-Tier Fleetwood Town Knock Premier League Champions Arsenal Out of League Cup

ഒക്ടോബർ 28, 2026

മാവോ ഏകാധിപതിയെന്ന് എംബാപ്പെ; സ്പോൺസർഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികൾ; മാപ്പു പറഞ്ഞ് തടിതപ്പി താരം | Kylian Mbappé has apologised for “ill-judged” comments

ഒക്ടോബർ 28, 2026
Facebook X (Twitter) Instagram
Trending
  • സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson
  • ഗണ്ണേഴ്സിന് കണ്ണീർ മടക്കം; ചരിത്രത്തിലെ വലിയ അട്ടിമറിയിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റ് പുറത്ത് | Historic Upset: Fourth-Tier Fleetwood Town Knock Premier League Champions Arsenal Out of League Cup
  • മാവോ ഏകാധിപതിയെന്ന് എംബാപ്പെ; സ്പോൺസർഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികൾ; മാപ്പു പറഞ്ഞ് തടിതപ്പി താരം | Kylian Mbappé has apologised for “ill-judged” comments
  • ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു
  • കെയ്ൻ യുഗം! ഇനി ബാലൺ ഡി ഓറിന്‍റെ രാജാവ്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം | Kane ends England’s 25-year Ballon d’Or wait
  • ഹാരി കെയ്ന് ബാലൺ ഡി ഓർ; അലക്സിയ പ്യൂട്ടയാസ് മികച്ച വനിത താരം | England’s Harry Kane wins 2026 Ballon d’Or
  • ഹാരി കെയ്ൻ 2026-ലെ ബാലൺ ഡി ഓർ കരസ്ഥമാക്കി; 2001-നു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം
  • 2026 ബാലൺ ഡി ഓർ ജേതാക്കൾ പ്രഖ്യാപിച്ചു: ഹാരി കെയ്ൻ മികച്ച താരം, ലമിൻ യമാലിന് പുരസ്കാരം
Facebook X (Twitter) Instagram
FootemAssist
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা
FootemAssist
Home»Football»സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson
Football

സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson

zidaneBy zidaneഒക്ടോബർ 28, 2026അഭിപ്രായങ്ങളൊന്നും ഇല്ല0 Views
Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson
camera_alt

അലക്സ് ഫെർഗൂസൻ



Share
Facebook Twitter LinkedIn Pinterest Email

സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബോൺമൗത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നാണംകെട്ട പരാജയം ഏറ്റുവാങ്ങി മൈക്കൽ കാരിക് ടണലിലേക്ക് നടന്നു നീങ്ങുമ്പോൾ ഗാലറികളിൽ നിന്ന് ഉയർന്നുകേട്ടത് “It’s Carrick, you know…” എന്ന പഴയ ഗാനമായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നേർവഴിക്ക് നടത്താൻ ആത്മാർത്ഥമായി ശ്രമിച്ച ആ പഴയ ക്ലബ് ഇതിഹാസത്തോട് ആരാധകർക്ക് ഇപ്പോഴും സ്നേഹവും സഹതാപവുമുണ്ട്. എന്നാൽ, അദ്ദേഹത്തിന് പിന്നാലെ തലകുനിച്ച് മടങ്ങിയ കളിക്കാരെ വരവേറ്റത് ഗാലറിയുടെ അമർഷവും രോഷം നിറഞ്ഞ കൂവലുമായിരുന്നു. യുണൈറ്റഡ് ആരാധകരുടെ വിരൽ കൃത്യമായി എങ്ങോട്ടാണ് ചൂണ്ടുന്നത് എന്നതിന്റെ നേർസാക്ഷ്യമായിരുന്നു ആ നിമിഷം.

ചരിത്രത്തിലെ ‘ഗ്രേറ്റ് മാൻ തിയറി’ തികച്ചും അന്വർത്ഥമാകുന്ന ഏതെങ്കിലും ഒരു ഫുട്ബോൾ ക്ലബ്ബുണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ ഈ ക്ലബ്ബിന് ഒരു വ്യക്തമായ ഘടനയും ആത്മാവും നൽകിയത് കേവലം രണ്ട് സ്കോട്ടിഷ് ഇതിഹാസങ്ങൾ മാത്രമാണ്; ബെൽഷില്ലിൽ ജനിച്ച സർ മാറ്റ് ബസ്ബിയും, അവിടെനിന്ന് വെറും 15 മൈൽ മാത്രം അകലെയുള്ള ഗോവനുകാരനായ സർ അലക്സ് ഫെർഗൂസനും. ബാക്കിയുള്ള കാലമത്രയും പരിശീലകരെ ചുട്ടെരിക്കുന്ന ഒരു ‘മാനേജീരിയൽ ഡസ്റ്റ്ബിൻ’ മാത്രമായിരുന്നു യുണൈറ്റഡ്; ആ ചവറ്റുകുട്ടയിലേക്ക് അവസാനമായി എറിയപ്പെടാൻ കാത്തിരിക്കുന്ന ഇരയാണ് ഇപ്പോൾ മൈക്കൽ കാരിക്.

ബസ്ബിയുടെ പൈതൃകവും ഫെർഗൂസന്റെ നിഴലും: അറുതിയില്ലാത്ത ഭൂതബാധ

ബസ്ബിയും ഫെർഗൂസനും തങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ട് തങ്ങൾക്ക് ചുറ്റും പടുത്തുയർത്തിയ സാമ്രാജ്യങ്ങളായിരുന്നു അവരുടേത്. അധികാരം പൂർണ്ണമായും സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാൻ അവർക്ക് സാധിച്ചു. എന്നാൽ അവർ പടിയിറങ്ങിയപ്പോഴൊക്കെ യുണൈറ്റഡ് ചെന്നുവീണത് ഒരു പുരാതന റോമൻ കൊട്ടാരവിപ്ലവങ്ങളുടെ നടുവിലേക്കാണ്. പ്രീണനം, ചട്ടമ്പിത്തരം, അഹങ്കാരം, ആത്മസംതൃപ്തി, പിന്നിൽനിന്നുള്ള കുത്ത് എന്നിവയാണ് ഓരോ പരിശീലകന്റെയും പതനത്തിന് വഴിതുറന്നത്. 1989-ൽ മൈക്കൽ ക്രിക്കും ഡേവിഡ് സ്മിത്തും ചേർന്നെഴുതിയ പുസ്തകത്തിന്റെ പേരുപോലെ, ഇതൊരു ഇതിഹാസത്തോടുള്ള വഞ്ചനയായിരുന്നു.

ഈ പതനത്തിന്റെ ചരിത്രം യുണൈറ്റഡിന് പുത്തരിയല്ല. 1970 ഡിസംബറിൽ വിൽഫ് മക്ഗിന്നസ് പുറത്താക്കപ്പെട്ടപ്പോൾ, ‘നിങ്ങൾ ചതിയന്മാരാണ്, അയാളെ ചതിച്ചവരാണ്’ എന്ന് ഡ്രസ്സിങ് റൂമിൽ പൊട്ടിത്തെറിച്ചത് ബ്രയാൻ കിഡ്ഡ് ആയിരുന്നു. ഫ്രാങ്ക് ഒഫാരൽ പരാജയപ്പെട്ടത് ബസ്ബി തന്റെ സൗഹൃദ വലയവുമായി ഓൾഡ് ട്രാഫോർഡിലെ കോറിഡോറുകളിൽ പുകച്ചുവിട്ട പൈപ്പ് പുകയുടെ മൂടൽമഞ്ഞിലായിരുന്നു. പതനത്തിലേക്ക് വഴുതിവീണ ജോർജ്ജ് ബെസ്റ്റിനെ ബസ്ബി അമിതമായി ലാളിച്ചതിന്റെ പരിണിതഫലമായിരുന്നു ഒഫാരലിന്റെ ദുരന്തം. 1977-ൽ ടോമി ഡോച്ചർട്ടി, 1981-ൽ തുടർച്ചയായി ഏഴ് മത്സരങ്ങൾ ജയിച്ചിട്ടും കാണികൾ കുറഞ്ഞതിന്റെ പേരിൽ പുറത്തായ ഡേവ് സെക്സ്റ്റൺ, 1986-ൽ റോൺ അറ്റ്കിൻസൺ; എല്ലാവരും ഈ വ്യവസ്ഥിതിയുടെ ഇരകളായി. അറ്റ്കിൻസൺ ബാക്കിവെച്ചുപോയ ‘ഹാങ്ഓവറുകളിലേക്കാണ്’ ഫെർഗൂസൻ നടന്നു കയറിയത്.

ഇന്ന് ഫെർഗൂസന്റെ പിൻഗാമികൾ അനുഭവിക്കുന്നതും അതേ ഭൂതബാധയാണ്. ഡേവിഡ് മോയസിൽ തുടങ്ങി ലൂയി വാൻ ഗാളും ഹോസെ മൊറീഞ്ഞോയും എറിക് ടെൻ ഹാഗും റൂബൻ അമോറിമും വഴി ഇപ്പോൾ കാരിക്കിൽ എത്തിനിൽക്കുമ്പോഴും ഈ നിഴൽ മാഞ്ഞിട്ടില്ല. ഡ്രസ്സിങ് റൂമിലെ അതൃപ്തികൾ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വലിച്ചിഴച്ച് മാനേജരെ പരസ്യമായി തള്ളിപ്പറയുന്ന ബ്രൂണോ ഫെർണാണ്ടസും ലിസാൻഡ്രോ മാർട്ടിനെസും യഥാർത്ഥത്തിൽ പുലർത്തുന്നത് യുണൈറ്റഡിന്റെ ആ പഴയ ദുഷ്പേരുള്ള പാരമ്പര്യം തന്നെയാണ്.

കൊട്ടാരവിപ്ലവങ്ങളും വ്യാജ അവകാശവാദങ്ങളും

ഫെർഗൂസന്റെ പാർക്കിങ് സ്പേസ് പോലും ഉപയോഗിക്കാൻ മടിക്കുകയും, അദ്ദേഹത്തെ അനുകരിച്ച് ഒരു ‘ഗ്ലാസ്‌ഗോവിയൻ പരുക്കനാകാൻ’ ശ്രമിക്കുകയും ചെയ്ത ഒലെ ഗുണാർ സോൾഷേർ ആ മിഥ്യാധാരണയുടെ ഇരയായിരുന്നു. എന്നാൽ പുറത്തുനിന്നെത്തിയ കർക്കശക്കാരായ ‘ആൽഫാ മെയിലുകൾക്കും’ അവിടെ രക്ഷയുണ്ടായിരുന്നില്ല. 2016-ൽ എഫ്.എ കപ്പ് കിരീടനേട്ടത്തിന്റെ ലഹരിയിൽ നിൽക്കുമ്പോഴാണ്, ബോർഡ് റൂമിലെ കുതികാൽവെട്ടിലൂടെ തന്നെ പുറത്താക്കി മൊറീഞ്ഞോയെ കൊണ്ടുവരുന്നുവെന്ന വിവരം ലിഫ്റ്റിൽ വെച്ച് വാൻ ഗാളിന്റെ ഭാര്യ അറിയുന്നത്. തുടർന്ന് മാഞ്ചസ്റ്ററിലെ ലോറി ഹോട്ടലിൽ തമ്പടിച്ച് യുണൈറ്റഡിന്റെ ‘ഫുട്ബോൾ പൈതൃകത്തെ’ത്തന്നെ പരിഹസിച്ച മൊറീഞ്ഞോയും, പിന്നീട് വന്ന റൂബൻ അമോറിമുമെല്ലാം ഇതേ ‘സ്കോർച്ച്ഡ്-എർത്ത്’ ശൈലി തന്നെയാണ് പയറ്റിയത്. 2013-ൽ താൻ ക്ലബ്ബിന്റെ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ മൊറീഞ്ഞോയും ഫെർഗൂസനും ചേർന്ന് പിൽക്കാലത്ത് വരുത്തിത്തീർക്കാൻ ശ്രമിച്ചതും മറ്റൊരു കൗതുകമാണ്; ഫെർഗൂസൻ നേരിട്ട് ‘ദി ചോസൻ വൺ’ ആയി വാഴിച്ച ഡേവിഡ് മോയസിനെ ചരിത്രത്തിൽ വെറുമൊരു നിഴലാക്കി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമം മാത്രമായിരുന്നു അത്.

സാമ്പത്തിക അരാജകത്വവും ഘടനാപരമായ ശൂന്യതയും

ഈ കായികപരമായ അരക്ഷിതാവസ്ഥയെ പൂർണ്ണമായി മുതലെടുത്തത് ക്ലബ്ബിന്റെ അമേരിക്കൻ ഉടമകളായ ഗ്ലേസർമാരായിരുന്നു. 2005-ൽ ഭീമമായ കടം ക്ലബ്ബിന്റെ തലയിൽ കെട്ടിവെച്ച് അധികാരം പിടിച്ചെടുത്ത അവർക്ക് ഫുട്ബോൾ വെറുമൊരു വിപണന ഉൽപ്പന്നം മാത്രമായിരുന്നു. ഫെർഗൂസന്റെ അപ്രമാദിത്യം മറച്ചുപിടിച്ച ഈ പഴുതുകൾ അദ്ദേഹം ഒഴിഞ്ഞതോടെ മറനീക്കി പുറത്തുവന്നു. എഡ് വുഡ്‌വാർഡിനെപ്പോലെയുള്ള ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ ടീമിന്റെ ടാക്റ്റിക്കൽ ആവശ്യങ്ങൾ നോക്കാതെ, ജേഴ്സി വിൽക്കാൻ വേണ്ടി മാത്രം വമ്പൻ താരങ്ങളെ (ഡി മരിയ, പോഗ്ബ, സാഞ്ചസ്, റൊണാൾഡോയുടെ രണ്ടാം വരവ്) വാരിക്കൂട്ടി. കളിശൈലിയില്ലാതെ വിപണിയിൽ നടത്തിയ പാനിക് ബൈയിങ്ങുകൾ (ആന്റണി, സാഞ്ചോ, മഗ്വയർ) ക്ലബ്ബിന്റെ അച്ചടക്കത്തെയും ഡ്രസ്സിങ് റൂം സംസ്കാരത്തെയും തകർത്തു.

സർ ജിം റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ഇനിയോസ് (INEOS) അധികാരമേറ്റെടുത്ത് പ്രൊഫഷണൽ മാറ്റങ്ങൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അവരുടെ തുടക്കവും ആശയക്കുഴപ്പങ്ങൾ നിറഞ്ഞതാണ്. സാധാരണക്കാരായ 250-ഓളം ജീവനക്കാരെ പിരിച്ചുവിട്ടും, വർഷങ്ങളായി ക്ലബ്ബിന്റെ മുഖമായിരുന്ന ഫെർഗൂസന്റെ അംബാസഡർ കരാർ റദ്ദാക്കിയും സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചവർക്ക് കളിക്കളത്തിലെ ദിശ നിർണ്ണയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ടെൻ ഹാഗിന്റെ കാര്യത്തിൽ സമയത്തിന് തീരുമാനമെടുക്കാതിരുന്നതും, അമോറിമിൽ നിന്ന് വീണ്ടും മറ്റൊരു ഇൻസൈഡറായ കാരിക്കിലേക്ക് എത്തിനിൽക്കുന്നതും വ്യക്തമായ ഒരു മാസ്റ്റർപ്ലാനിന്റെ അഭാവമാണ് തുറന്നുകാട്ടുന്നത്.

ഒരു ശാസ്ത്രീയമായ സ്പോർട്ടിങ് ഘടനയ്ക്കും മേലെ സ്വന്തം വ്യക്തിത്വങ്ങളെ പ്രതിഷ്ഠിച്ച ബസ്ബിയും ഫെർഗൂസനും ഈ ചരിത്രപരമായ ബാധ്യതയിൽ നിന്ന് പൂർണ്ണമായും നിരപരാധികളല്ല. ഗ്ലേസർമാരുടെ കടന്നുകയറ്റത്തിന് അന്ന് ഫെർഗൂസൻ നൽകിയ പിന്തുണയും, പിൽക്കാലത്ത് റൊണാൾഡോയുടെ തിരിച്ചുവരവ് പോലെയുള്ള നീക്കങ്ങളിൽ നടത്തിയ തിരശ്ശീലയ്ക്ക് പിന്നിലെ ഇടപെടലുകളും ക്ലബ്ബിന്റെ പ്രൊഫഷണലിസത്തെ ബാധിച്ചിട്ടുണ്ട്. പരിശീലകരെ നിരന്തരം ബലിയാടാക്കി കൈകഴുകുന്ന ഈ നാടകം കൊണ്ട് യുണൈറ്റഡിന്റെ അടിസ്ഥാന രോഗം മാറില്ല. പരസ്പര വിരുദ്ധമായ ശൈലികൾക്കായി വാങ്ങിക്കൂട്ടിയ കളിക്കാരുടെ ഒരു കൂട്ടത്തെ വെച്ചുകൊണ്ട്, ക്ലബ്ബിന്റെ സിരകളിൽ അടിഞ്ഞുകൂടിയ അഹങ്കാരവും ആത്മസംതൃപ്തിയും കുതികാൽവെട്ടും പിഴുതെറിയാതെ ആരു വന്നാലും ഓൾഡ് ട്രാഫോർഡിൽ ഒരു പുതിയ പുലരി സാധ്യമല്ല.


Disclaimer: Some of the football news content displayed on this website is automatically syndicated from Madhyamam Football. We do not claim ownership of these syndicated stories, and all rights remain with the original publisher. For full and original coverage, please visit Madhyamam.

Share. Facebook Twitter Pinterest LinkedIn Tumblr Telegram Email

Related Posts

ഹാരി കെയ്ൻ 2026-ലെ ബാലൺ ഡി ഓർ കരസ്ഥമാക്കി; 2001-നു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ഒക്ടോബർ 27, 2026

2026 ബാലൺ ഡി ഓർ ജേതാക്കൾ പ്രഖ്യാപിച്ചു: ഹാരി കെയ്ൻ മികച്ച താരം, ലമിൻ യമാലിന് പുരസ്കാരം

ഒക്ടോബർ 27, 2026

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ വിജയം

ഒക്ടോബർ 27, 2026

Comments are closed.

Top Posts

ലോകകപ്പിൽ റോജർ മില്ലയുടെ 36 വർഷത്തെ റെക്കോർഡിനൊപ്പമെത്തി സാർ

ജൂലൈ 2, 20264

2026 ബാലൺ ഡി ഓർ ജേതാക്കൾ പ്രഖ്യാപിച്ചു: ഹാരി കെയ്ൻ മികച്ച താരം, ലമിൻ യമാലിന് പുരസ്കാരം

ഒക്ടോബർ 27, 20262

കോവൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തി

ഒക്ടോബർ 13, 20262

ലിവർപൂളിനെതിരായ മോശം പ്രകടനം; വിർട്സിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കാരഗർ

ഒക്ടോബർ 12, 20262
Don't Miss
Football

സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson

By zidaneഒക്ടോബർ 28, 20260

സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബോൺമൗത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നാണംകെട്ട പരാജയം ഏറ്റുവാങ്ങി മൈക്കൽ കാരിക് ടണലിലേക്ക് നടന്നു…

ഗണ്ണേഴ്സിന് കണ്ണീർ മടക്കം; ചരിത്രത്തിലെ വലിയ അട്ടിമറിയിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റ് പുറത്ത് | Historic Upset: Fourth-Tier Fleetwood Town Knock Premier League Champions Arsenal Out of League Cup

ഒക്ടോബർ 28, 2026

മാവോ ഏകാധിപതിയെന്ന് എംബാപ്പെ; സ്പോൺസർഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികൾ; മാപ്പു പറഞ്ഞ് തടിതപ്പി താരം | Kylian Mbappé has apologised for “ill-judged” comments

ഒക്ടോബർ 28, 2026

ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു

ഒക്ടോബർ 27, 2026
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo
About Us

FootemAssist. Football, That's All.

Facebook X (Twitter) Pinterest YouTube WhatsApp
Our Picks

സർ അലക്സ് ഫെർഗൂസന്റെ നിഴൽ | Manchester United managerial curse post Ferguson

ഒക്ടോബർ 28, 2026

ഗണ്ണേഴ്സിന് കണ്ണീർ മടക്കം; ചരിത്രത്തിലെ വലിയ അട്ടിമറിയിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റ് പുറത്ത് | Historic Upset: Fourth-Tier Fleetwood Town Knock Premier League Champions Arsenal Out of League Cup

ഒക്ടോബർ 28, 2026

മാവോ ഏകാധിപതിയെന്ന് എംബാപ്പെ; സ്പോൺസർഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികൾ; മാപ്പു പറഞ്ഞ് തടിതപ്പി താരം | Kylian Mbappé has apologised for “ill-judged” comments

ഒക്ടോബർ 28, 2026
Most Popular

ലോകകപ്പിൽ റോജർ മില്ലയുടെ 36 വർഷത്തെ റെക്കോർഡിനൊപ്പമെത്തി സാർ

ജൂലൈ 2, 20264

2026 ബാലൺ ഡി ഓർ ജേതാക്കൾ പ്രഖ്യാപിച്ചു: ഹാരി കെയ്ൻ മികച്ച താരം, ലമിൻ യമാലിന് പുരസ്കാരം

ഒക്ടോബർ 27, 20262

കോവൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തി

ഒക്ടോബർ 13, 20262
© 2026 Footem News FootemAssist.
  • Home
  • Football
  • മലയാളം
    • English
    • हिन्दी
    • മലയാളം
    • বাংলা

Type above and press Enter to search. Press Esc to cancel.