Indian Football

വിരമിച്ച ഫുട്ബോൾ താരങ്ങൾക്ക് അവസരം; സ്പോർട്സ് പേഴ്സൺസ് റോസ്റ്ററിലേക്ക് അപേക്ഷ ക്ഷണിച്ചു: എഐഎഫ്എഫ്

വിരമിച്ച ഫുട്ബോൾ താരങ്ങൾക്ക് അവസരം; അപേക്ഷ ക്ഷണിച്ചു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട് 2025, നാഷണൽ സ്പോർട്സ് ഗവേണൻസ് (നാഷണൽ സ്പോർട്സ് ബോഡീസ്) റൂൾസ് 2026 എന്നിവയുടെ അടിസ്ഥാനത്തിൽ, വിരമിച്ച ഫുട്ബോൾ താരങ്ങളെ ഉൾപ്പെടുത്തി ‘സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ്’ (SOM) പട്ടിക തയ്യാറാക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷകൾ ഫെഡറേഷൻ ക്ഷണിച്ചു.

ഇതനുസരിച്ച്, വിരമിച്ച 20 പുരുഷ ഫുട്ബോൾ താരങ്ങളെയും 20 വനിതാ ഫുട്ബോൾ താരങ്ങളെയും ഉൾപ്പെടുത്തി പ്രത്യേകം പട്ടികകളാണ് തയ്യാറാക്കുന്നത്.

നിർദ്ദേശിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് 2026 സെപ്റ്റംബർ 13-ന് മുൻപായി നേരിട്ട് അപേക്ഷ സമർപ്പിക്കാം.

Published on Jul 17, 2026


zidane

zidane

Senior Editor and Contributor at FootemAssist.