സിംഗപ്പൂരിനെതിരെ ഇന്ത്യ അണ്ടർ-20 ടീമിന് തകർപ്പൻ ജയം
ബെംഗളൂരു സെന്റർ ഫോർ സ്‌പോർട്‌സ് എക്സലൻസിൽ തിങ്കളാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഇന്ത്യ അണ്ടർ-20 പുരുഷ ടീമിന് വിജയം. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന രണ്ട് മത്സരങ്ങളിൽ ആദ്യത്തേതിലാണ് ഇന്ത്യ 3-0 എന്ന സ്കോറിന് വിജയം നേടിയത്.
മത്സരത്തിന്റെ 45+2-ാം മിനിറ്റിൽ റിഷി സിംഗ് നിങ്‌തൗഖോങ്ജാമും, 63-ാം മിനിറ്റിൽ സിംഗമയു ഷാമിയും ഇന്ത്യയ്ക്കായി ഗോൾ നേടി. 83-ാം മിനിറ്റിൽ സിംഗപ്പൂർ താരത്തിന്റെ വകയായിരുന്നു സെൽഫ് ഗോൾ.
ഓഗസ്റ്റ് ആറിന്, വ്യാഴാഴ്ച ഇരു ടീമുകളും തമ്മിലുള്ള രണ്ടാം സൗഹൃദ മത്സരം നടക്കും.
2027-ൽ ചൈനയിൽ നടക്കുന്ന എഎഫ്‌സി അണ്ടർ-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ബ്ലൂ കോൾട്സ്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ ഉസ്‌ബെക്കിസ്ഥാനിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ഹെഡ് കോച്ച് മഹേഷ് ഗാവലിയുടെ നേതൃത്വത്തിലുള്ള ബ്ലൂ കോൾട്സ് ടാഷ്കെന്റിൽ നടക്കുന്ന യോഗ്യതാ റൗണ്ടിൽ സിറിയ (ഓഗസ്റ്റ് 31), ഉസ്‌ബെക്കിസ്ഥാൻ (സെപ്റ്റംബർ 3), ബംഗ്ലാദേശ് (സെപ്റ്റംബർ 6) എന്നിവരെ നേരിടും.
Published on Aug 03, 2026
