ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജിയാനി ഇൻഫാന്റിനോയുടെ നീക്കം; മൊറോക്കോയ്ക്ക് വാഗ്ദാനം
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്റെ സ്ഥാനത്ത് തുടരാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇൻഫാന്റിനോയുടെ പുതിയ നീക്കങ്ങൾ. 2027-ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ, 2030 ലോകകപ്പ് ഫൈനൽ മത്സരം മൊറോക്കോയിൽ നടത്താമെന്ന് ഇൻഫാന്റിനോ വാഗ്ദാനം ചെയ്തതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
FIFA President Gianni Infantino is reportedly scrambling amid calls he should resign from his position. After multiple associations pulled support for Infantino, the FIFA president reportedly told Morocco it could host the 2030 World Cup final if it offers a statement of support for Infantino’s re-election bid in 2027, per The Times.
സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് മൊറോക്കോ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിലെ മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ ഇതുവരെ ഫിഫ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇൻഫാന്റിനോയ്ക്ക് പരസ്യ പിന്തുണ നൽകിയാൽ ഫൈനൽ മത്സരം മൊറോക്കോയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ, 2027-ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്ക് പിന്തുണ നൽകില്ലെന്ന് വെൽഷ്, സ്വീഡിഷ്, സെർബിയൻ ഫുട്ബോൾ അസോസിയേഷനുകൾ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ ആലോചിക്കുന്നതായാണ് വിവരം. 2027 മാർച്ചിലാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇൻഫാന്റിനോയ്ക്ക് എതിരെ ഔദ്യോഗികമായി മറ്റ് സ്ഥാനാർത്ഥികളാരും രംഗത്തെത്തിയിട്ടില്ല.
ലോകകപ്പിന്റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ ഇൻഫാന്റിനോ പദ്ധതിയിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ രാജിക്കായുള്ള ആവശ്യം ശക്തമായത്. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് യുവേഫ (UEFA) ഉൾപ്പെടെയുള്ളവർ ലോകകപ്പും മറ്റ് ഫിഫ പരിപാടികളും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഫിഫ ഈ പദ്ധതിയിൽ നിന്ന് പിന്മാറി.
